ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനിലകുരുക്കിൽ. ആദ്യ പകുതിയിൽ നേടിയ ഗോളിലൂടെ മഞ്ഞപ്പട ജയിക്കുമെന്നുറപ്പിച്ചപ്പോളാണ് ഇഞ്ചുറി ടൈമിൽ പ്രാഞ്ചൽ മുംബൈയുടെ രക്ഷയ്ക്കെത്തിയത്. എന്നാൽ മത്സരത്തിനിടെ കട്ടക്കലിപ്പിലായ ജെയിംസ് ആശാനേ കാണാൻ മഞ്ഞപ്പടയ്ക്ക് അവസരം ലഭിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു സംഭവം നടന്നത്.
ജെയിംസ് ആശാനും മുംബൈ താരം അര്‍നോള്‍ഡ് ഇസോക്കുവും തമ്മിൽ രൂക്ഷമായ വാക്ക് പോര് മത്സരത്തിനിടെ നടന്നിരുന്നു. മഞ്ഞപ്പടയുടെ താരത്തെ വീഴ്ത്തിയ ഇസോക്കുവിനെതിരെ ആശാൻ കലിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. എന്നാൽ ഡേവിഡ് ജെയിംസിനോട് മിണ്ടാതെ പോകാൻ ആംഗ്യം കാട്ടി മുംബൈ താരം തിരിച്ചടിച്ചു . റഫറി ഇടപെട്ടാണ് ഇരുവരെയും സമാധാനപ്പെടുത്തി മത്സരം പുനരാംഭിച്ചത്. കോച്ചിനും താരത്തിനുമെതിരെ നടപടിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് ന്യൂസിന് ലഭിക്കുന്ന വിവരം.