“ഒരുമ ഞങ്ങളുടെ പെരുമ”, കേരളത്തനിമ വിളിച്ചോതുന്ന ബാനറുമായി ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടം മഞ്ഞപ്പട

പ്രളയക്കെടുതിയിൽ സർവസവും നഷ്ടപ്പെട്ട മലയാളികൾക്ക് തുണയായത് നമ്മൾക്കിടയിലെ തന്നെ സൂപ്പർ ഹീറോസാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചിൽ പ്രളയക്കെടുതിയിൽ പെട്ടുകിടന്ന കേരളത്തെ കൈപിടിച്ച് ഉയർത്തിയ സൂപ്പർ ഹീറോസിനാദരമായി ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ബാനർ ഉയർത്തി. ഒരുമ ഞങ്ങളുടെ പെരുമ എന്ന ക്യാപ്‌ഷനുമായാണ് സ്റ്റേഡിയത്തിൽ ബാനർ ഉയർന്നത്. 

കേരള ജനതയെ പ്രളയത്തിൽ നിന്ന് കരകയറ്റാൻ അഹോരാത്രം പരിശ്രമിച്ച നമ്മുടെ മത്സ്യ തൊഴിലാളികളെ ആദരിക്കുകയും ചെയ്തിരിക്കുകയാണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ മത്സ്യ തൊഴിലാളികളുടെ ചിത്രങ്ങൾ ഉൾപ്പെട്ട ജേഴ്സി ആണ് അണിഞ്ഞത്. മത്സ്യ തൊഴിലാളികളെ കൂടാതെ പ്രളയ ദുരന്തത്തിൽ രക്ഷക്കെത്തിയ എല്ലാവരുടെയും ചിത്രങ്ങളും ഡിസൈനിൽ ഉണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here