എ.എഫ്.സി ലൈസൻസ് : മഞ്ഞപ്പടയ്ക്ക് തിരിച്ചടി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസൺ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) ക്ലബ് ലൈസന്‍സും ഐ.എസ്.എൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള നാഷണൽ ലൈസൻസും മഞ്ഞപ്പടയ്ക്ക് ലഭിച്ചില്ല. എ.എഫ്.സി ലൈസൻസും നാഷണൽ ലൈസൻസും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഇല്ലാത്തതു കൊണ്ടാണ് മഞ്ഞപ്പടയ്ക്ക് ലൈസൻസ് നിഷേധിച്ചത്.

എന്നാൽ ബെംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്. സി എന്നിവർക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. എ.എഫ്.സി ലൈസൻസ് വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റയ്ക്കല്ല. മുംബൈ സിറ്റി എഫ്‌സി, പൂനെ സിറ്റി, ഡെല്‍ഹി ഡൈനാമോസ്, ജംഷഡ്പൂര്‍ എഫ്‌സി തുടങ്ങിയ ക്ലബുകളാണ് എഎഫ്‌സിയുടെ നിബന്ധനകള്‍ പാലിക്കാത്തത്. ഐ.എസ്.എല്ലിൽ പങ്കെടുക്കാൻ നാഷണൽ ലൈസൻസ് വേണമെങ്കിലും കാരണം ബോധിപ്പിച്ച് വീണ്ടും അപേക്ഷ സമർപ്പിച്ച് ഒപ്പം പിഴയും അടച്ച് ടീമുകൾക്ക് ഐ.എസ്.എല്ലിൽ പങ്കെടുക്കാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here