ചങ്ക് പറിച്ചു കൊടുത്തു കൂടെ നിൽക്കുന്നവരാണ് മലയാളികളുടെ അഭിമാനമായ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. എന്നാൽ തുടർച്ചയായ പരാജയങ്ങളും കളിക്കളത്തിലെ മോശം പ്രകടനങ്ങളും മഞ്ഞപ്പടയുടെ ക്ഷമയെയും പരീക്ഷിച്ചു കഴിഞ്ഞു. ഈ പോക്ക് നാശത്തിലേക്കാണ് എന്ന ഓർമ്മപ്പെടുത്തലാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് മഞ്ഞപ്പട നൽകിയത്.
ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കൂടെ പരാജയപ്പെട്ടതോടെ ക്ലബിന് പ്ലേ ഓഫ് എന്നത് വിദൂര സ്വപ്നമായി മാത്രം മാറിയിരിക്കുകയാണ്. ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഡേവിഡ് ജെയിംസിനും മഞ്ഞപ്പട എഴുതിയ തുറന്ന കത്തിലാണ് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തങ്ങൾ ക്ലബിന്റെ ഉപഭോക്താക്കൾ അല്ല ആരാധകർ ആണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം എന്ന് ആരാധ കൂട്ടമായ മഞ്ഞപ്പട പറയുന്നു. പരിശീലകൻ ഡേവിഡ് ജയിംസിന്റെ തട്ടിക്കൂട്ട് ടാറ്റിക്സിനെയും മഞ്ഞപ്പട വിമർശിക്കുന്നുണ്ട്.