ഈ കൊല്ലത്തെ ഐ.എസ്.എൽ കിരീടം കേരള ബ്ലാസ്റ്റേഴ്സിന് ആയിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ദീപേന്ദ്ര നേഗി. കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിനെതിരെയുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോളും അസിസ്റ്റും നേടിയ ആരാധകരുടെ പ്രിയതരമാണ് നേഗി.
19കാരനായ നേഗി ഡെൽഹിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയാണ് മത്സരം മാറ്റിമറിച്ചത്. തങ്ങളെ സ്റ്റേഡിയത്തിൽ പിന്തുണക്കുന്ന ആയിരകണക്കിന് ആരാധകർക്ക് വേണ്ടി ഓരോ മത്സരവും ജയിക്കാൻ ശ്രമിക്കുമെന്നും നേഗി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റത്തിൽ പെകുസൺ തന്നെ ഒരുപാടു സഹായിച്ചുവെന്നും നേഗി പറഞ്ഞു. ആദ്യ മത്സരത്തിൽ ഇറങ്ങിയപ്പോൾ തന്നോട് ബോൾ നഷ്ട്ടപെടുത്തിയാൽ പ്രശ്‌നമില്ലെന്നും താൻ അത് കവർ ചെയ്തോളാം എന്നും പെകുസൺ പറഞ്ഞു.
-Advertisement-