അടി പിന്നെ തിരിച്ചടി, ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം മത്സരത്തിൽ ഈ സീസണിൽ ആദ്യ സമനില പിറന്നു. നാലു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും 2 വീതം ഗോളടിച്ചു പിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ഗോള്‍ നേടിയത്.ആവേശകരമായ മത്സരത്തിൽ ആദ്യ ഗോവയുടെ തിരിച്ചടിയും പിന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തിരിച്ചടിയും കണ്ടു.
എട്ടാം മിനിറ്റില്‍ ഫെഡറിക്കോ ഗല്ലെഹോയാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ സ്കോര്‍ ചെയ്തത്. എന്നാല്‍ സൂപ്പര്‍ താരം കോറോയുടെ മിന്നും പ്രകടനമാണ് പിന്നീട് കണ്ടത്. 14ാം മിനിറ്റിലും 39ാം മിനിറ്റിലും ഗോള്‍ നേടി ഗോവയെ മുന്നിലലെത്തിച്ചു. കഴിഞ്ഞ സീസണിൽ 18 ഗോളുകൾ നേടി റെക്കോർഡ് ഇട്ട കോറൊ ആ റെക്കോർഡ് ഈ സീസണിലും ആവർത്തിച്ചേക്കും എന്ന സൂചനയാണ് ഇന്നത്തെ മത്സരം. 53ആം മിനുട്ടിൽ ഒഗ്ബെചെയിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിച്ചു.