കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം ഒഗ്ബചെ ഇനി ഹൈദരാബാദിൽ. ഒരു വർഷത്തെ കരാറിലാണ് ഒഗ്ബചെ ഹൈദരാബാദ് എഫിസിയിലേക്ക് എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച് ഗോൾ വേട്ടക്കാരനാണ് ബർതലമോവ് ഒഗ്ബചെ. മുംബൈ സിറ്റി എഫ്സിയിൽ നിന്നാണ് ഒഗ്ബചെ ഹൈദരാബാദിലേക്ക് പറക്കുന്നത്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് ഒപ്പം എട്ടു ഗോളുകളും മൂന്ന് അസിസ്റ്റും ഒഗ്ബെചെ നേടിയിരുന്നു. പിഎസ്ജി താരമായിരുന്ന ഒഗ്ബചെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തരംഗമായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്. ഐ എസ് എല്ലിൽ ഇതുവരെ 35 ഗോളുകൾ ഒഗ്ബചെ സ്വന്തം പേരിലാക്കി.
-Advertisement-