കേരള ബ്ലാസ്റ്റേഴ്സ്എഫ്സിയുടെ സഹ പരിശീലകനായി ഇഷ്ഫാക്ക്അഹമ്മദ് തുടരും. മൂന്ന് വർഷത്തേക്കാണ് ക്ലബ്ബ്കരാർ വിപുലീകരിച്ചിരിക്കുന്നത്.
ശ്രീനഗറിൽ നിന്നുള്ള പരിചയസമ്പന്നനായപ്രൊഫഷണൽ ഫുട്ബോൾ താരമായ ഇഷ്ഫാക്ക്രാജ്യത്തെ മികച്ച ഐ-ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ്ഫുട്ബോൾ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2014 ൽകേരള ബ്ലാസ്റ്റേഴ്സിൽ സെൻട്രൽ മിഡ്ഫീൽഡറായിചേർന്നു.
തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹം പ്ലെയറും സഹപരിശീലകനായി തുടർന്നു. ബി-ലെവൽ എ.എഫ്.സികോച്ചിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവൈവിധ്യമാർന്ന കശ്മീരി ഫുട്ബോൾ താരമായഇഷ്ഫാക്ക് ഐഎസ്എൽ ആറാം സീസണിൽ (2019-20) ക്ലബിൽ തിരിച്ചെത്തി. ഐഎസ്എല്ലിൽരണ്ടുതവണ ഫൈനലിസ്റ്റുകളായ ടീമിന്റെഭാഗമായിരുന്ന ഇഷ്ഫാക്ക് പ്രീ ഒളിമ്പിക്, ലോകകപ്പ്യോഗ്യതാ റൗണ്ടുകൾ ഉൾപ്പെടെ നിരവധി തവണഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
“ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്നനിലയിലും ഈ മികച്ച ക്ലബ്ബിനെ സേവിക്കാൻ എനിക്ക്അവസരം നൽകിയതിന് മാനേജ്മെന്റിന് നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ യാത്രഇതുവരെ ആവേശകരമായിരുന്നു, വരാനിരിക്കുന്നസീസണിലേക്ക് പുതിയ പരിശീലകനോടൊപ്പംപ്രവർത്തിക്കാൻ ഞാൻ ആകാംക്ഷയോടെകാത്തിരിക്കുകയാണ്. ഒരുമിച്ച്, ക്ലബിന്റെ ലക്ഷ്യങ്ങൾനടപ്പിലാക്കാനും കൂടുതൽ ഉയരങ്ങളിലെത്തിക്കാനുംഞങ്ങൾ പ്രതീക്ഷിക്കുന്നു ”ഇഷ്ഫാക്ക്പ്രത്യാശപ്രകടിപ്പിച്ചു.
“ഇഷ്ഫാക്കിന്റെ സമ്പന്നമായ അനുഭവവുംഫലപ്രദമായ മാർഗ്ഗനിർദ്ദേശവും പ്രൊഫഷണൽപ്രതിബദ്ധതയും ടീമിന് വലിയ മൂല്യമാണ് നൽകുന്നത്.ടീമിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ക്ലബ്പിന്തുണയ്ക്കുന്നത് തുടരും. ” കേരള ബ്ലാസ്റ്റേഴ്സ്സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്പറയുന്നു