ഇന്ത്യൻ സൂപ്പർ ലീഗിൽ ആവേശകരമായ മത്സരമാണിപ്പോൾ നടക്കുന്നത്. അടിക്ക് തിരിച്ചടിയാണ് കളത്തിൽ കാണുന്നത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ജെംഷദ്പൂരിനെതിരെ ചെന്നൈയിൻ മുന്നിൽ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡാണ് ചെന്നൈയിൻ എഫ്സിക്കുള്ളത്.
കളിയാരംഭിച്ച് 52ആം സെക്കന്റിൽ അനിരുദ്ധ് ഥാപയിലൂടെ ചെന്നൈയിൻ ലീഡ് നേടി. അപ്രതീക്ഷിതമായിരുന്നു ചെന്നൈയിന്റെ ആദ്യ ഗോൾ. ഏറെ വൈകാതെ ചാങ്ങ്തെയുടെ ഫൗൾ ചെന്നൈയിന് വീണ്ടും ഗോളടിക്കാനുള്ള അവസരമായി. പെനാൽറ്റി എടുത്ത ഇസ്മായിൽ ഗോൺസാൽവെസ് ലക്ഷ്യം കണ്ടു. എന്നാാൽ ആദ്യ പകുതി അവസാനിക്കും മുൻപേ വാൽസ്കിസിലൂടെ ജെംഷദ്പൂർ എഫ്സി ഗോൾ തിരിച്ചടിച്ചു. എങ്കിലും ആദ്യ പകുതിയിൽ ചെന്നൈയിന് തന്നെയാണ് ലീഡ്.
-Advertisement-