പതിവിൽ നിന്നും വിപരീതമായി ഐഎസ്എൽ ആരവം ഇത്തവണ നേരത്തേയുയരും. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ട് സെപ്റ്റംബറിലാണ് ഐഎസ്എൽ ആരംഭിക്കുക. മുൻ വർഷങ്ങളിൽ നവംബറിലായിരുന്നു ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കാറുണ്ടായിരുന്നത്. സെപ്റ്റംബർ 21നോടെ മത്സരങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ സ്ഥിതികരിച്ചിട്ടുണ്ട്.
അതെ സമയം ഇന്ത്യ പങ്കെടുക്കുന്ന ഏഷ്യ കപ്പ് പ്രമാണിച്ച് ഐഎസ്എൽ നടക്കുന്ന സമയത്ത് ഇടവേള നൽകാനും തീരുമാനമായിട്ടുണ്ട്. ഡിസംബറിലാകും ഏഷ്യാകപ്പ് നടക്കുക. ഐഎസ്എല്ലിന്റെ അഞ്ചാം സീസണാണ് ഇനി വരാനിരിക്കുന്നത്. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാർ ചെന്നെയിൻ എഫ്‌സിയാണ്.
-Advertisement-