ഇന്ത്യൻ സൂപ്പർ ലീഗ് ആറാം എഡിഷനുമായി തിരികെ വരുന്നു. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. എന്നാൽ ഇത്തവണത്തെ ഷെഡ്യൂൾ വ്യത്യസ്തമാണ്. ഒക്ടോബർ 20ന് ഐ എസ് എൽ തുടങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച് ഏപ്രിൽ അവസാനത്തിൽ ലീഗ് കഴിയുന്ന വിധത്തിലാകും ഫിക്സ്ചറുകൾ ഉണ്ടാവുക.
ഐ എസ് എല്ലിന് പിന്നാലെ ഐ ലീഗും തുടങ്ങും. ഒക്ടോബർ അവസാനത്തോടെ ഐ ലീഗും തുടങ്ങും. രണ്ട് ലീഗും ഏപ്രിലിൽ അവസാനിപ്പിച്ച് സൂപ്പർ കപ്പ് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. മുൻപത്തെ പോലെ ഐ എസ് എല്ലിനിടെയിൽ ഗ്യാപ്പുണ്ടാവുകയില്ല. കഴിഞ്ഞ സീസണിൽ ഒരു മാസത്തെ ഇടവേള ഇത്തവണ ഉണ്ടാവില്ല. അതുപോലെ തന്നെ ആറാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും മാച്ചുകൾ നടക്കുക. അതു പോലെ തന്നെ ഒരു ദിവസം രണ്ട് മത്സരങ്ങൾ നടത്താനും സാധ്യതയുണ്ട്.
-Advertisement-