ആരാധകരുടെ കാത്തിരിപ്പിന് അവസാനം, ഐ.എസ്.എൽ തിയ്യതികളായി

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഐ.എസ്.എൽ തുടങ്ങുന്ന തീയതികൾ തീരുമാനമായി. സെപ്റ്റംബർ 29ന് ആവും ഇത്തവണ ഐ.എസ്.എൽ മത്സരങ്ങൾ ആരംഭിക്കുക. സെപ്റ്റംബറിൽ തുടങ്ങുന്ന ഐ.എസ്.എൽ 2019 മാർച്ച് വരെ നീളും. 

ഏഷ്യ കപ്പ് പ്രമാണിച്ച് ഡിസംബർ പകുതി മുതൽ ജനുവരി അവസാനം വരെ  ഇടവേളയും ഇത്തവണ ഐ.എസ്.എല്ലിന് ഉണ്ടാവും. മാത്രവുമല്ല ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന സമയത്തും ചെറിയ ഇടവേളകൾ ഐ.എസ്.എല്ലിന് ഉണ്ടാവും.

മത്സരങ്ങളുടെ ക്രമ പട്ടിക ഓഗസ്റ്റ് 15ന് പൂർത്തിയാകും. എന്നാൽ ഐ.എസ്.എല്ലിലെ പതിനൊന്നാമത്തെ ടീമായി ഈസ്റ്റ് ബംഗാൾ ഇത്തവണ ഉണ്ടാവില്ല എന്നതാണ് അവസാനമായി കിട്ടിയ വിവരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here