പൗരത്വ ബിൽ പ്രതിഷേധം,ഐഎസ്എൽ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ

പൗരത്വബിൽ സംബന്ധിച്ച് നടക്കുന്ന പ്രതിഷേധങ്ങളെ ഭയന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത ഹോം മാച്ച് ക്ലോസ്ട് സ്റ്റേഡിയത്തിൽ നടത്താൻ ISL അധികൃതർ തീരുമാനിച്ചു. നാളെ ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരം ആകും കാണികൾ ഇല്ലാതെ നടക്കുക‌. വൈകിട്ട് നടക്കണ്ട മത്സരം ഉച്ചക്കാക്കി.

പ്രതിഷേധങ്ങൾ ശക്തമായതിനെ പരിഗണിച്ച് ചെന്നൈയിനും നോർത്ത് ഈസ്റ്റുമായുള്ള ISL മത്സരം നേരത്തെ മാറ്റിയിരുന്നു. കളിക്കാരുടെയും കളി കാണാൻ വരുന്നവരുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷ പരിഗണിച്ച് ആണ് മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടത്തുന്നത് എന്നും ISL അറിയിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here