ഐ ലീഗിലെ ആദ്യ അങ്കത്തിന് ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഇറങ്ങുന്നു. ഗോകുലം കേരള എഫ് സി നെരോക എഫ് സിയെ നേരിടും. കോഴിക്കോട് വെച്ച് വൈകിട്ട് 7 മണിക്കാണ് ഗോകുലം കേരള എഫ് സിയുടെ മത്സരം നടക്കുന്നത്.
ഡ്യൂറണ്ട് കപ്പിലേയും ഷെയ്ക് കമാൽ കപ്പുലേയും പ്രകടനം ഗോകുലത്തിന് ഇത്തവണത്തെ കിരീടപ്പോരാട്ടത്തിൽ മുൻ തൂക്കം നൽകുന്നുണ്ട്. മത്സരം ഡി സ്പോർട്ട്സിലും ഫ്ലവേഴ്സ് ചാനലിലും തത്സമയം കാണാം.
-Advertisement-