ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ പിറന്നാളാന്ന്. സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് ആശംസകളും അഭിനന്ദങ്ങളും അദ്ദേഹത്തെ ഇന്ന് തേടിയെത്തുന്നു. ഒരു പക്ഷേ രണ്ടോ മൂന്നോ കോല്ലം മുൻമ്പ് വരെ ചേത്രിയുടെ പിറന്നാൾ നമ്മളിൽ എത്രപേർ അറിഞ്ഞിരുന്നു?. ഒരു ചെറിയ വിഭാഗം ഫുട്ബോൾ പ്രേമികളല്ലാതെ ആരും അറിഞ്ഞിരുന്നില്ല.
പക്ഷേ ഇന്ന് സ്ഥിതി മാറി, അത് നമ്മളിൽ വെറുതെ വന്ന മാറ്റമല്ലാ. മെസ്സിയെയും റോണാൾഡോയെയും നെയ്മറെയും ആരാധിക്കുന്ന ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് ഇളം നീല കുപ്പായത്തിൽ ആ പതിനോന്നാം നംബർ ജഴ്സിയിൽ ഇറങ്ങുന്ന കുറിയ മനുഷ്യൻ അയാളുടെ പോരാട്ട വീര്യത്തിലുടെ ഇടിച്ച് കയറിയതാണ്. നിലവിൽ കളിക്കുന്ന ഗോളടിക്കാരുടെ പട്ടികയിൽ ഇന്നയാൾ മെസ്സിക്കൊപ്പം 64 ഗോളുകളോടെ രണ്ടാംസ്ഥാനത്താണ്. നാളെകളിൽ അയാൾ സാക്ഷാൽ ക്രിസ്റ്റ്യാനോ റോണാൾഡോയുടെ റെക്കോർഡുകൾ തകർക്കുന്നതിനായി നമുക്ക് കാത്തിരിക്കാം.
ബൈച്ചിങ്ങ് ബുട്ടിയക്കും ഐ എം വിജയനുമൊപ്പം ചിലപ്പോൾ അവരെക്കാൾ മുകളിൽ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഒരു സ്ഥാനം കൊടുത്ത് കഴിഞ്ഞിരിക്കുന്നു. പ്രിയപെട്ട ചേത്രി നിങ്ങൾക്ക് കയ്യടികൾ വന്ന് തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് വേണ്ടി ആരവങ്ങൾ മുഴങ്ങി കൊണ്ടിരിക്കുന്നു. അർജന്റിനയുടെ പത്താം നംമ്പർ ജഴ്സിയും പോർച്ചുഗിലിന്റെ ഏഴാം നംമ്പർ ജഴ്സിയും അടക്കി വാഴുന്ന സ്പോട്സ് ഷോപ്പുകളിലേക്ക് ഇന്ത്യയുടെ പതിനോന്നാം നംമ്പർ ജഴ്സ്ക്ക് ആവിശ്യക്കാരെ എത്തിച്ച പ്രിയപെട്ട സുനിൽ ചേത്രിക്ക് പിറന്നാൾ ആശംസകൾ.