ഗോവയിൽ ഇന്ന് ഗോവ – മുംബൈ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയിലെ ആദ്യ മത്സരത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. ലീഗിൽ മികച്ച തുടക്കം ലഭിച്ച ഇരു ടീമുകൾക്കും ഇന്ന് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള സുവർണാവസരമാണ് ഇന്നത്തെ മത്സരം. 

ദീർഘമായ ഇടവേളക്ക് ശേഷമാണു എഫ്.സി ഗോവ ഇന്ന് ഐ.എസ്.എൽ മത്സരത്തിന് ഇറങ്ങുന്നത്. നേരത്തെ അന്തർദേശീയ മത്സരങ്ങൾക്കുള്ള ഇടവേളക്ക് മുൻപാണ് അവസാനമായി ഗോവ കളിച്ചത്.  അന്ന് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈയിനെ അവരുടെ ഗ്രൗണ്ടിൽ 3-1ന് ഗോവ പരാജയപ്പെടുത്തിയിരുന്നു.

അതെ സമയം കഴിഞ്ഞ ദിവസം നടന്ന മഹാ ഡെർബിയിൽ കരുത്തരായ പൂനെ സിറ്റിയെ തോല്പിച്ചതിന്റെ ആവേശവുമായാണ് മുംബൈ ഇന്നിറങ്ങുന്നത്.

2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗോവ ലീഗിൽ അഞ്ചാം സ്ഥാനത്തതാണ്. അതെ സമയം മൂന്ന് മത്സരങ്ങൾ  കളിച്ച മുംബൈ സിറ്റി 4 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഗോവക്ക് പിന്നിൽ ആറാം സ്ഥാനത്താണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here