ഐ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി ഗോകുലം കേരള എഫ്സി. ഗോകുലം കേരള എഫ് സിക്ക് തുടർച്ചയായ രണ്ടാം ജയം. പത്തുപേരുമായി പൊരുതി ഇന്ത്യൻ ആരോസിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. കളിയുടെ അവസാന 15 മിനുട്ടോളം പത്തുപേരുമായാണ് ഗോകുലം കളിച്ചത്. ഹെണ്ട്രി കിസേകയാണ് വിജയ ഗോൾ നേടിയത്. കിസേകയുടെ ഗോകുലത്തിന് വേണ്ടിയുള്ള ലീഗിലെ രണ്ടാം ഗോളാണിത്.
മത്സരത്തിന്റെ 76ആം മിനുട്ടിൽ ഡിഫൻഡർ എറ്റിയെനെ ആണ് ഗോകുലം നിരയിൽ നിന്ന് ചുവപ്പ് കണ്ട് പുറത്തായത്. ഈ വിജയത്തോടെ ഗോകുലം കേരള എഫ് സിക്ക് ലീഗ് ആറു പോയന്റായി. ഗോകുലം തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്.
-Advertisement-