ആരാധകരെ ഞെട്ടിക്കാൻ തയ്യാറെടുത്ത് ഗോകുലം കേരള എഫ്സി.
അർജന്റീനിയൻ മിഡ്ഫീൽഡർ താരമായ മാറ്റിയാസ് വെറോണാണ് ഗോകുലം കേരള സ്വന്തമാക്കാൻ ശ്രമിക്കുന്ന അർജന്റീനിയൻ താരം. ടീമിൽ അംഗമാകുന്നതിന് മുന്നോടിയായിട്ടുള്ള ട്രയൽസിന് വിധേയനായി കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. കേരളത്തിൽ നിന്നുള്ള ഐ ലീഗ് കിരീട പ്രതീക്ഷയാണ് ഗോകുലം.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടും ജയിച്ച ഗോകുലത്തിന് മോഹൻ ബാഗിനോടുള്ള വീണു. മിഡ്ഫീൽഡറിനെ തേടിയുള്ള ശ്രമം തുടങ്ങിയ ഗോകുലം കേരളയുടെ പരിശീലകൻ ഫെർണാണ്ടോ വലേറ മാറ്റിയാസ് വെറോണിലാണ് അവസാനിച്ചത്.
ടീമിലെ മോശം പ്രകടനം നടത്തുന്ന അറ്റാക്കേഴ്സിനെ പിന്താങ്ങുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന ഇദ്ദേഹത്തെ കൊണ്ട് വരുന്നത്. നിലവിൽ അർജന്റീനിയൻ ക്ലബായ യുവെന്റഡ് അർ സി എന്ന ക്ലബ്ബിലാണ് താരമുള്ളത്.
-Advertisement-