കഴിഞ്ഞ ദിവസങ്ങളിൽ ജാംഷഡ്‌പൂർ താരത്തെ ചെല്ലിയുണ്ടായ വിവാദങ്ങൾക്ക് അവസാനം. ബെംഗളൂരു എഫ്.സിക്കെതിരെ ഗോൾ നേടിക്കൊണ്ട് മാധ്യമ ശ്രദ്ധ ആകർഷിച്ച ഗൗരവ് മുഖിയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്കാണ് ഇപ്പോൾ അവസാനമായിക്കൊണ്ടിരിക്കുന്നത്. താരം ബെംഗളുരുവിനെതിരെ ഗോൾ നേടിയപ്പോൾ ഐ.എസ്.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന് ഐ.എസ്.എൽ വെബ്‌സൈറ്റിൽ അടക്കം വന്നിരുന്നു.
എന്നാൽ താരത്തിന്റെ വയസ്സ് 16 അല്ലെന്നും 19 ആണെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ റെക്കോർഡ് പ്രകാരം താരം ജനിച്ചത് 2002ൽ എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ താരം ജനിച്ചത് 1999ൽ ആണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
2015ലെ അണ്ടർ 15 മത്സരങ്ങളിൽ പ്രായത്തിൽ കൃത്രിമം കാണിച്ചതിന് താരത്തിനെതിരെ നേരത്തെ നടപടി എടുത്തിരുന്നു. എന്നാൽ ഐ.എസ് എല്ലിൽ വന്ന വിവാദങ്ങൾക്ക് അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷൻ അന്വേഷണം നടത്താനും സാധ്യതയുണ്ട്.