മലപ്പുറം സ്വദേശിയും മുൻ ഓസോൺ ഫ് സി താരവുമായ ഫസ്‌ലു റഹ്മാനുമായ ഗോകുലം കരാറിൽ ഏർപ്പെട്ടു. ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ്, എന്നീ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. കൂടാതെ ത്രിപുര ലീഗിൽ ടോപ് സ്‌കോറർ കൂടി ആയിരുന്നു ഫസ്‌ലു.
സാറ്റ് തീരൂരിനു വേണ്ടി ആയിരിന്നു മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഫുട്ബോൾ കളി തുടങ്ങിയത്. സാറ്റ് തീരൂരിനു വേണ്ടി താരം രണ്ടു സീസണുകളിൽ ആയി 9 ഗോളുകൾ കേരള പ്രീമിയർ ലീഗിൽ സ്കോർ ചെയ്തിരുന്നു.
ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ് സിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ സീസണിൽ ത്രിപുര ലീഗിൽ കളിക്കുകയും ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഈ പ്രകടനത്തോടെ ഫസലുവിനു ത്രിപുര സന്തോഷ് ട്രോഫി ടീമിൽ കളിക്കാൻ അവസരം കിട്ടി.
സന്തോഷ് ട്രോഫിയിൽ രണ്ടു ഗോളുകൾ ഫസ്‌ലു ത്രിപുരയ്ക്കു വേണ്ടി നേടി.
-Advertisement-