കൊൽകത്തയിലെ സൂപ്പർ ക്ലബ്ബായ ഈസ്റ്റ് ബംഗാള്‍ അടുത്ത സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കില്ല. അടുത്ത സീസണില്‍ ലീഗില്‍ പുതിയ ടീമുകളെ ഉള്‍പ്പെടുത്താന്‍ പദ്ധതികളൊന്നുമില്ലെന്ന് ടൂര്‍ണമെന്റിന്റെ സംഘാടകരായ എഫ്എസ്ഡിഎല്‍ വ്യക്തമാക്കിയതോടെയാണ് ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിൽ എത്തില്ല എന്നുറപ്പായത്. അടുത്ത സീസണിലും ഐ ലീഗിൽ തന്നെയായിരിക്കും ഈസ്റ്റ് ബംഗാൾ കളിക്കുക.
ഈസ്റ്റ് ബംഗാളിന്റെ ചിരവൈരികളായ മോഹന്‍ ബഗാന് എടികെയുമായി ലയിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തി. ഇതിന് പിന്നാലെ ബദ്ദ വൈരികളായ ഈസ്റ്റ് ബംഗാളും ഐഎസ്എലില്‍ എത്തുമെന്ന് റിപ്പോർട്ടുകൾ ആദ്യം വന്നിരുന്നു.
-Advertisement-