യുവന്റസ് സൂപ്പർ സ്റ്റാർ ഡിബാലക്ക് കൊറോണ സ്ഥിരീകരിച്ചു. യുവന്റസിന്റെ തന്നെ പ്രതിരോധനിര താരം ഡാനിയേൽ റുഗാനിക്കും മാറ്റൗടിക്കും പിന്നാലെ അർജന്റീന സൂപ്പർ സ്റ്റാർ പൗലോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തനിക്കും തന്റെ പങ്കാളിയായ ഒറിയാനയ്ക്കും പരിശോധനയിൽ കൊറൊണാ ഉണ്ടെന്ന് കണ്ടെത്തി എന്ന് ഡിബാല ആരാധകരോട് പങ്കുവെച്ചു.
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇപ്പോൾ ആശങ്കയിലാണ്. യുവന്റസ് റ്റീം തന്നെ നിരീക്ഷണത്തിലാണ്. യുവന്റസ് താരം മട്ടൗടിക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
-Advertisement-