ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ ജയം തേടി ഡൽഹി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ലീഗിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ചിട്ടും പുതിയ പരിശീലകന് കീഴിൽ ആദ്യ ജയം നേടാൻ ഡൽഹിക്കായിരുന്നില്ല. നേരത്തെ ഇരു ടീമുകളും 8 തവണ ഏറ്റുമുട്ടിയപ്പോൾ 3 തവണയും ഡൽഹിയാണ് വിജയിച്ചത്. 2 എണ്ണം നോർത്ത് ഈസ്റ്റ് ജയിക്കുകയും 3 മത്സരങ്ങൾ സമനിലയിലാവസാനിക്കുകയുമായിരുന്നു.
അതെ സമയം മികച്ച ഫോമിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡൽഹിയെ നേരിടാനിറങ്ങുന്നത്. പേപ്പറിൽ ഡൽഹിയേക്കാൾ കരുത്തരും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനു ഇന്നത്തെ മത്സരം ജയിച്ചാൽ ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും.
അതെ സമയം ഐ.എസ്.എലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആദ്യ 5 മത്സരത്തിൽ ഒരു മത്സരം പോലും ഡൽഹിക്ക് ജയിക്കാനാവാതെ പോയത്. ഇത് പരിശീലകൻ ഗോമ്പവുവീണ് കൂടുതൽ വെല്ലുവിളികൾ സൃഷ്ട്ടിക്കും.