ഇറ്റാലിയൻ ചാമ്പ്യന്മാർ യുവന്റസ് യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്. എവേ ഗോൾ ആനുകൂല്യത്തിൽ ജയിച്ച് കയറി ഫ്രഞ്ച് ടീം ലിയോൺ. 2-1 ന്റെ ജയം യുവന്റസ് നേടിയെങ്കിലും 2-2 സമനില ആയിരുന്നു അഗ്രിഗേറ്റ് സ്കോർ. അതിൽ തന്നെ എവേ ഗോൾ അനൂകൂല്യത്തിൽ ലിയോൺ ഇന്ന് ജയിച്ച് കയറി. ഇരട്ട ഗോളുകളുമായി വെടിക്കെട്ട് പ്രകടനം സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റോണാൾഡോ പുറത്തെടുത്തെങ്കിലും മെംഫിസ് ഡിപേയുടെ ഗോളും എവേ ഗോൾ നിയമത്തിന്റെ അഡ്വാന്റേജും ലിയോണിന് അനുകൂലമായി.
ആദ്യ പാാദത്തിൽ യുവജ്റ്റസ് ഒരു ഗോൾ വഴങ്ങിയിരുന്നു. അതാണിപ്പോൾ ഇറ്റാലിയൻ ടീമിന് തിരിച്ചടിയായത്. ഇന്ന് മോശം പ്രകടനാമാണ് യുവന്റസ് പുറത്തെടുത്തതെങ്കിലും റോണാൾഡോ ഒറ്റക്ക് പോരാടി. ഒരു പെനാൽറ്റിയും വെടിക്കെട്ട് ലോംഗ് റേഞ്ചറും കൊണ്ട് കളിക്കളം ഇളക്കി മറിച്ചെങ്കിലും എവേ ഗോൾ ആനുകൂല്യത്തിൽ ലിയോൺ ജയിച്ചു. ക്വാർട്ടറിൽ മാൻ സിറ്റിയാണ് ലിയോണിന്റെ എറ്റ്ജിരാളികൾ.