ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയമെന്തെന്നറിയാത്ത രണ്ട് ടീമുകൾ ഇന്ന് ഏറ്റുമുട്ടും. 6 മത്സരങ്ങൾ കളിച്ച ചെന്നൈയിനും 5 മത്സരങ്ങൾ കളിച്ച പൂനെക്കും ലീഗിൽ ഇതുവരെ ജയിക്കാനായിട്ടില്ല. പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചാണ് പൂനെ സിറ്റി ഇന്നിറങ്ങുന്നത്. അതെ സമയം സ്വന്തം ഗ്രൗണ്ടിൽ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് ചെന്നയിനിന്റെ വരവ്.
അതെ സമയം ചെന്നൈയിനെതിരെ 8 തവണ കളിച്ചപ്പോഴും ഒരു ജയം പോലും നേടാൻ പൂനെക്കായിരുന്നില്ല. 6 മത്സരങ്ങൾ ചെന്നൈയിൻ ജയിച്ചപ്പോൾ രണ്ടു മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. പുതിയ പരിശീലകന് കീഴിൽ മത്സരങ്ങൾ ഒന്നും ജയിച്ചിട്ടില്ലെങ്കിലും മുന്നേറ്റ നിരയിൽ ചെറിയ ആത്മവിശ്വാസം സൃഷ്ടിക്കാനായത് പൂനെക്ക് അനുകൂല ഘടകമാണ്.
ജെജെയുടെ ഫോമാണ് ഈ സീസണിൽ ചെന്നൈയിന് തല വേദന. കൂടാതെ മൈൽസൺ ആൽവേസിന്റെ മോശം പ്രകടനവും ചെന്നൈയിൻ പ്രകടനത്തെ ഈ സീസണിൽ സാരമായി ബാധിച്ചിരുന്നു.