ഐഎസ്എല്ലിൽ ബെംഗളൂരുവിന് സമനിലകുരുക്ക്. ഹൈദരാബാദ് എഫ്സിയാണ് ചുവപ്പ് വാങ്ങി ഒരാൾ കളം വിട്ടിട്ടും പൊരുതി ബെംഗളൂരുവിനെതിരെ സമനില പിടിച്ചത്. ഇഞ്ചുറി ടൈമിൽ സൂപ്പർ സബ്ബ് റോബിൻ സിംഗിന്റെ ഗോളാണ് ഹൈദരബാദിന് തുണയായത്.
ബെംഗളൂരുവിന് സുനിൽ ഛേത്രിയിലൂടെ കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ബെംഗളൂരു എഫ്സി ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ പൻവാർ ചുവപ്പ് കണ്ട് പുറത്ത് പോയി. ബെംഗളൂരു ഐഎസ്എല്ലിൽ ഇനി ഒഡീഷ എഫ്സിയെ നേരിടും. അതേ സമയം ഹൈദരബാദിന്റെ എതിരാളികൾ എഫ്സി ഗോവയാണ്.
-Advertisement-