കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും ബെംഗളൂരു എഫ്സിയുടെ പ്രീ സീസൺ മത്സരങ്ങൾ സ്‌പെയിനിൽ വെച്ച് നടക്കും. ഓഗസ്റ്റിൽ എഎഫ്സി കപ്പ് ഇന്റർസോൺ സെമി ഫൈനലോടെയാകും ബെംഗളൂരുവിന്റെ സീസൺ ആരംഭിക്കുക. അതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്കാണ് ബെംഗളൂരു സ്പെയിനിലേക്ക് പറക്കുന്നത്.
സ്പാനിഷ് രണ്ടാം ഡിവിഷൻ, മൂന്നാം ഡിവിഷൻ ടീമുകളുമായി ബെംഗളൂരു എഫ്സിയുടെ മത്സരങ്ങൾ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ബെംഗളൂരുവിന്റെ പുതിയ പരിശീലകനും സ്‌പെയിനിൽ നിന്നും തന്നെയാണ്. അതാവണം ക്ലബ്ബിനെ വീണ്ടുമൊരു സ്പാനിഷ് പര്യടനത്തിന് പ്രേരിപ്പിച്ചത്.
-Advertisement-