വീണ്ടും ശമ്പളം വെട്ടിക്കുറക്കാൻ ഒരുങ്ങി ബാഴ്സലോണ. 30ശതമാനത്തോളം ശമ്പളം കുറക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നണ് റിപ്പോർട്ടുകൾ. കൊറോണക്കാലത്ത് ശമ്പളം കുറക്കാൻ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ സന്നദ്ധരയിരുന്നു.
സീനിയർ താരങ്ങൾ മാത്രമല്ല ബാഴ്സലോണ ബി ടീമിൽ കളിക്കുന്നവരോടും ശമ്പളം കുറക്കാനാണ് ഇപ്പോൾ ബാഴ്സ ആവശ്യപ്പെടുന്നത്. എന്തായാലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ബാഴ്സലോണ താരങ്ങൾ ഉയർത്തും എന്നത് ഉറപ്പാണ്. ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബാഴ്സലോണ ക്ലബ്ബ്.
-Advertisement-