ലാ ലീഗയിൽ ബാഴ്സക്ക് തകർപ്പൻ ജയം. എകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ ഗ്രനാഡയെ പരാജയപ്പെടുത്തിയത്. പത്തുപേരുമായി മുപ്പത് മിനുട്ടോളം കളിച്ച ഗ്രനാഡക്കെതിരെ ബാഴ്സയുടെ ഗോൾ നേടിയത് അർജന്റീനിയൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയാണ്.
രണ്ടാം പകുതിയിൽ 69 ആം മിനുട്ടിലായിരുന്നു കളിയെമാറ്റി മറിച്ച ഗ്രനഡയുടെ സ്പാനിഷ് താരം ജെർമെയ്ൻ സാഞ്ചെസ് ചുവപ്പ് കണ്ട് പുറത്ത് പോയത്. 76 ആം മിനുട്ടിൽ ബാഴ്സലോണക്ക് വേണ്ടി മെസ്സി വിജയ ഗോൾ നേടി. നിലവിൽ ലാ ലീഗ പോയന്റ് നിലയിൽ ഒന്നാമതാണ് ബാഴ്സലോണ.
-Advertisement-