മെസ്സിക്ക് പിറന്നാൾ സമ്മാനമായി റാകിറ്റിചിന്റെ ഗോൾ, ബാഴ്സക്ക് ജയം

ലാ ലീഗയിൽ ബാഴ്സലോണക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ അത്ലെറ്റിക്കോ ബിൽബാവോയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ പിറന്നാൾ സമ്മാനമായി റാകിറ്റിചടിച്ച ഗോളിലാണ് കാറ്റലന്മാർ ജയിച്ചത്.

ഗോളിന് വഴി ഒരുക്കിയത് മെസ്സിയാണ്. ഈ ജയം ബാഴ്സയെ ലീഗിൽ ഒന്നാമതാക്കി. എന്നാൽ പിന്നാലെ തന്നെ റയൽ മാഡ്രിഡുമുണ്ട്. കഴിഞ്ഞ മത്സരത്തിൽ സെവിയ്യയോട് സമനില വഴങ്ങിയ ബാഴ്സക്ക് ഈ വിജയം ആശ്വാസമാകും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here