കേരള ബ്ലാസ്റ്റേഴ്‌സിന്റെ വന്മതിൽ അനസ് എടത്തൊടിക ഇനി എടികെയിൽ. വമ്പൻ തുക നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ കൊല്കത്തൻ ക്ലബ്ബ് സ്വന്തമാക്കിയത്. കൊൽക്കത്തയിലേക്കുള്ള അനസിന്റെ രണ്ടാം വരണിത്. മുമ്പ് മോഹൻ ബഗാനിലും അനസ് കളിച്ചിട്ടുണ്ട്. അനസ് ക്ലബ്ബ് വിടുമെന്ന വാർത്ത ബ്ലാസ്റ്റേഴ്സ് സ്ഥിതീകരിച്ചിരുന്നു.
ഏഷ്യൻ കപ്പിന് ശേഷം വിരമിച്ച അനസിനെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് തിരികെ വിളിച്ചിരുന്നു. ഇന്റർകോണ്ടിനെന്റൽ കപ്പിനായുള്ള 25 അംഗ സ്ക്വാഡിൽ അനസുമുണ്ട്. അനസ് പോകുന്നതോടെ അനസ്- ജിങ്കൻ എന്ന സെന്റർ ബാക്ക് കൂട്ടുകെട്ടിനു മഞ്ഞ ജേഴ്സിയിൽ അവസാനമാവുകയാണ്. ഗോകുലവും എടികെയും ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ മുൻ നിരയിലുണ്ടെന്ന റിപ്പോർട്ടുകൾ ആദ്യം വന്നിരുന്നു.
എന്നാൽ എ ടികെ അനസിനെ സ്വന്തമാക്കാൻ എത്ര തുക വേണമെങ്കിലും മുടക്കാൻ തയ്യാറായിരുന്നു. ജംഷെഡ്പൂർ എഫ്സിയിൽ നിന്നുമാണ് ഈ സീസണിന് മുൻപ് ആരാധകരുടെ ആവശ്യപ്രകാരം ബ്ലാസ്റ്റേഴ്‌സ് അനസിനെ കേരളത്തിലെ എത്തിച്ചത്. അനസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കൊച്ചിയിൽ മലയാളികൾക്ക് മുന്നിൽ കളിക്കുക എന്നത്.