ഐ ലീഗ് ടീമുകൾക്ക് മുട്ടൻ പണി, കട്ട കലിപ്പിൽ എ.ഐ.എഫ്.എഫ്

സൂപ്പർ കപ്പിൽ പങ്കെടുക്കാത്ത ഐ ലീഗ് ടീമുകൾക്ക് മുട്ടൻ പണി വരുന്നു. എ.ഐ.എഫ്.എഫ്ന്റെ നിർദ്ദേശങ്ങൾ വകവെക്കാതെയാണ് സൂപ്പർ കപ്പ് ബഹിഷ്കരണവുമായി ഐ ലീഗ് ടീമുകൾ മുന്നോട്ട് പോയത്. ഐഎസ്എൽ – ഐ ലീഗ് സൂപ്പർ ടീമുകളിൽ വിജയികളെ നിർണയിച്ചിരുന്ന സൂപ്പർ കപ്പ് സൂപ്പർ ഫ്ലോപ്പാവാൻ ഐ ലീഗ് ടീമുകളുടെ ബഹിഷ്കരണം ഒരു കാരണമായി.

ആർക്ക് വേണ്ടിയാണു ഈ സൂപ്പർ കപ്പ് നടത്തുന്നതെന്ന ചോദ്യം ഇന്ത്യൻ ഫുട്ബാൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇന്ന് ചേർന്ന ഐ ലീഗ് കമ്മിറ്റിയാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാത്ത ക്ലബുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പറഞ്ഞത്. ഇന്ത്യൻ ആരോസ്, ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സി, റിയൽ കാശ്മീർ എന്നി ടീമുകൾ മാത്രമാണ് ബഹിഷ്ക്കരണത്തിൽ നിന്നും വിട്ട് നിന്ന് സൂപ്പർ കപ്പ് കളിച്ചിട്ടുള്ളു.

ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്തങ്ങൾ കാരണമായിരുന്നു ഐ ലീഗ് ക്ലബുകൾ പ്രതിഷേധത്തിനിറങ്ങിയത്. എ.ഐ.എഫ്.എഫ് ഐ ലീഗിനെ രണ്ടാം തരം ലീഗാക്കി മട്ടൻ ശ്രമിക്കുന്നു എന്ന ശക്തമായ ആരോപണവും അവർ ഉന്നയിച്ചിരുന്നു. ഐ ലീഗ് ക്ലബ്ബുകൾക്കെതിരെ വരുന്ന ഏത് നടപടിയും ഇന്ത്യൻ ഫുട്ബോളിന് തിരിച്ചടിയാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ന്യൂസിന്റെ വിലയിരുത്തൽ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here