എടികെ കൊൽക്കത്ത ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എടികെ ഡൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയത്. ബല്‍വന്ദ് സിംഗ്, മൈമൗനി എന്നിവർ എടികെക്ക് വേണ്ടി ഗോളടിച്ചപ്പോൾ പ്രീതം കോട്ടാലാണ് ഡെല്‍ഹിയുടെ ആശ്വാസ ഗോൾ നേടിയത്.
മത്സരം മികച്ച രീതിയിൽ തുടങ്ങിയ എ.ടി.കെ 20ആം മിനുട്ടിൽ ബൽവന്ത് സിംഗിന്റെ ഗോളിലൂടെ ലീഡ് നേടിയത്. രണ്ടാംപകുതി തുടങ്ങി ഒന്‍പതു മിനിറ്റിനുള്ളില്‍ ഡൽഹി ഒപ്പമെത്തി. പ്രീതം കോട്ടാലാണ് സമനിലഗോള്‍ നേടിയത്. എന്നാൽ കളി സമനിലയിലേക്കെന്ന് ഉറപ്പിച്ച സമയത്താണ് മൈമൗനി എടികെയുടെ വിജയ ഗോളടിക്കുന്നത്.
-Advertisement-