ഇന്ത്യൻ സൂപ്പർ ലീഗ് നാലാം മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. മുംബൈ അരീനയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയും ജംഷദ്പൂർ എഫ് സിയുമാണ് നേർക്കുനേർ വരുന്നത്. സ്റ്റാർ പ്ലയേർസ് ആയ ടിം കാഹിലും സുബ്രതാ പോളും ഇല്ലാതെയാണ് ജംഷദ്പൂർ ഇറങ്ങുന്നത്.
ഇന്ന് മുംബൈ അരീനയിൽ നടക്കുന്ന മത്സരത്തിൽ രണ്ട് പുതിയ പരിശീലകർ തമ്മിലുള്ള പോരാട്ടം നടക്കും. മുംബൈ സിറ്റിയെ ജോർഗെ കോസ്റ്റയും, ജംഷദ്പൂരിനെ സീസർ ഫെറാണ്ടോയുമാണ് പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ പ്ലേയ് ഓഫിന് യോഗ്യത നേടാൻ കഴിയാതിരുന്ന ഇരു ടീമുകളും ഈ സീസണിൽ പരിശ്രമിക്കുക പ്ലേയ് ഓഫിന് വേണ്ടിയാകും.
-Advertisement-