ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി – ജംഷദ്പൂർ എഫ്‌സി പോരാട്ടത്തിൽ സന്ദർശകരായ ജംഷദ്പൂർ എഫ്‌സി മുന്നിൽ. മരിയോ ആർകസിന്റെ ഗോളിലാണ് ജംഷദ്പൂർ എഫ്‌സി ലീഡ് നേടിയത്. മത്സരത്തിന്റെ 28ആം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്.
മനോഹരമായ ഹെഡ്ഡറിലൂടെയാണ് ഗോൾ പിറന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ജംഷദ്പൂർ എഫ്‌സിയുടെ ആധിപത്യമാണ്. മുംബൈ സിറ്റിക്ക് ഓൺ ടാർഗറ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ വരെ ആദ്യ പകുതിയിൽ ആയില്ല. കഴിഞ്ഞ സീസണിൽ മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ ജംഷദ്പൂർ വിജയിച്ചിരുന്നു.
-Advertisement-