കഴിഞ്ഞ സീസണിലെ കണക്ക് തീർക്കാൻ സുനില്‍ ഛേത്രിക്കും സംഘത്തിനും സാധിച്ചു. ബെംഗളൂരുവിന്റെ തട്ടകത്തില്‍ മിക്കുവിന്റെ ഏക ഗോളിൽ ചാമ്പ്യന്മാർ വീണു. ആവേശോജ്വലമായ മത്സരത്തിൽ ഇരുകൂട്ടരും തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. പലകുറി ഗോളിമാര്‍ രക്ഷയ്‌ക്കെത്തിയതോടെ മത്സരം കുടുക്കി. ബെംഗളൂരു എഫ് സി കഴിഞ്ഞ തവണ ചെന്നൈയിനോട് രണ്ട് തവണ കണ്ടീരവയില്‍ ഏറ്റുമുട്ടിയപ്പോഴും പരാജയപ്പെട്ടിരുന്നു.
41ആം മിനുട്ടില്‍ മികു ആണ് ബെംഗളൂരുവിന് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്. സിസ്കോയുടെ പാസില്‍ നിന്നായിരുന്നു മികുവിന്റെ തകർപ്പൻ ഗോൾ. ണ്ടാംപകുതിയില്‍ തിരിച്ചടിക്കാന്‍ ചെന്നൈയ്ന്‍ പലകുറി ശ്രമിച്ചെങ്കിലും ബെംഗളൂരു മികച്ച പ്രതിരോധമുയർത്തി. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ആവർത്തിക്കാൻ ബെംഗളൂരുവിന് സാധിച്ചില്ല. പുതിയ പരിശീലകന്‍ കാര്‍ലസിന് ഐ എസ് എല്ലില്‍ വിജയ തുടക്കം ലഭിച്ചതിന്റെ സന്തോഷത്തിലാകും ബെംഗളൂരു ഫാൻസ്.