മലയാളി താരം രഹ്നേഷിന് വിലക്ക്, നോർത്തീസ്റ്റിന് തിരിച്ചടി

നോർത്തീസ്റ്റിന്റെ മലയാളി ഗോൾ കീപ്പർ കെപി രഹ്നേഷിന് വിലക്ക്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് വിലക്കേർപ്പെടുത്തിയത്. എടികെയുമായുള്ള മത്സരത്തിനിടെ എടികെ താരം ഗേർസൺ വിയേരയുടെ മുഖത്ത് ഇടിച്ചത്തിനാണ് ഇപ്പോൾ വിലക്ക് വന്നിരിക്കുന്നത്. മത്സര സമയത്ത് റഫറി ഈ സംഭവം കണ്ടിരുന്നില്ല. ഒരു നടപടിയും മത്സരത്തിൽ രഹ്നേഷിനെതിരെ ഉണ്ടായിരുന്നില്ല. ഇത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഒരു കോർണർ പ്രതിരോധിക്കുന്നതിനിടെ മനപ്പൂർവ്വം രഹ്നേഷ് വിയേരയുടെ മുഖത്ത് പഞ്ച് ചെയ്തതാണെന്നു വീഡിയോകളിൽ വ്യക്തമാണ്. ഇപ്പോൾ താൽക്കാലിക വിലക്ക് ആണെന്ന് പറഞ്ഞ ഫെഡറേഷൻ കൂടുതൽ ശിക്ഷ നടപടികൾ ഉണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്തായാലും ചെന്നെയിനെതിരായ മത്സരം താരത്തിന് നഷ്ടമാകും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here