മഞ്ഞപ്പടയുടെ മുൻ പരിശീലകൻ ഓസ്ട്രേലിയൻ ദേശീയ ടീമിൽ.
മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകനായ റെനെ മുളന്റ്സ്റ്റീനാണു ഓസീസ് ടീമിനോടൊപ്പം ചേർന്നത്. ഓസ്ട്രേലിയയുടെ കോച്ചായ ഗ്രഹാം അർനോൾഡിന്റെ അസിസ്റ്റന്റ് കോച്ചായാണ് റെനെ ഓസ്ട്രേലിയക്കൊപ്പൻ ചേർന്നിരിക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകൻ കൂടിയാണ് റെനെ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ അദ്ദേഹം മോശം പ്രകടനം കാരണം പകുതിക്ക് വെച്ച് ബ്ലാസ്റ്റേഴ്സ് പുറത്താക്കുകയായിരുന്നു. റെനെക്ക് പകരക്കാരനായാണ് ജെയിംസ് ആശാൻ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
മാഞ്ചസ്റ്ററിൽ ആയിരുന്നപ്പോൾ അലക്സ് ഫെർഗൂസന്റെ സഹപരിശീലകനായി റെനെ പല വൻ താരങ്ങളെയും വളർത്തിയെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ഭുതങ്ങൾ കാഴ്ച വെക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. യുവതാരങ്ങളെ ലക്ഷ്യമിട്ടാണ് റെനെയെ കങ്കാരുപ്പട സ്വന്തമാക്കിയിരിക്കുന്നത്.
-Advertisement-