കഴിഞ്ഞ സീസണിലെ മോശം പ്രകടനം തുടർന്ന് എ.ടി.കെ. കോപ്പലാശാനും സംഘത്തിനും വീണ്ടും പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. പത്ത് പേരുമായി കളിച്ച എ.ടി.കെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. 89ആം മിനുട്ടിൽ റൗളിംഗ് ബോർജസിന്റെ ഗോളിലാണ് ജോൺ അബ്രഹാമിന്റെ നോർത്ത്ഈസ്റ്റിന്റെ വിജയം.
ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ ആദ്യ ചുവപ്പ് കാർഡ് ഇന്ന് കണ്ടു. സെന റാൾട്ടെയാണ് ആദ്യ പകുതിയിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് കളം വിട്ടത്. തുടർച്ചയായ രണ്ടു മഞ്ഞക്കാർഡുകൾ കണ്ടാണ് കൊൽക്കത്തൻ താരം പുറത്ത് പോയത്. ഇതോടെ എടികെ പ്രതിരോധത്തിലായി. കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിലും നോർത്ത് ഈസ്റ്റിനെ കൊൽക്കത്ത തോൽപ്പിച്ചിരുന്നു. ഇന്നത്തെ ജയം ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിനു തിരിച്ച് വരവാകും.
-Advertisement-