ഇന്ത്യൻ സൂപ്പർ ലീഗിൽ സമനില. പൂനെ സിറ്റി – ഡൽഹി ഡൈനാമോസ് മത്സരം ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കളിയുടെ നാല്പത്തിനാലാം മിനിറ്റില്‍ റാണ ഗരാമിയാണ് 35 യാർഡ് അകലെ നിന്നുള്ള ഷോട്ടിലൂടെ ഡെൽഹിക്കായി ഗോൾ നേടിയത്. മത്സരം ഡെല്‍ഹി ജയിച്ചെന്നു കരുതിയ സമയത്താണ് ഡിയാഗോ കാര്‍ലോസിന്റെ വക പൂനെയുടെ സമനില വരുന്നത്.
മലയാളി താരം ആഷിഖ് കുരുണിയന് ഉള്‍പ്പെടുന്ന പൂനെ സിറ്റിയാണ് തുടക്കത്തിൽ കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. നാലാംമിനിറ്റില്‍ തന്നെ ആഷിഖിന്റെ മുന്നേറ്റം ഡെല്‍ഹി പ്രതിരോധത്തെ വിറപ്പിച്ചു.
ആൽഫാരോയുടെ പാസിൽ നിന്ന് സബായി വന്ന കാർലോസാണ് പൂനെക്കായി ഗോൾ നേടിയത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ ലീഡ് എടുത്ത് വിജയം കൈവിട്ട ഡെൽഹി ആ പതിവ് ആവർത്തിക്കുന്നതാണ് ഇന്നും കണ്ടത്.
-Advertisement-