സുനിൽ ഛേത്രിക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കന് ഇന്ത്യൻ ക്യാപ്റ്റൻസി നൽകിയ തീരുമാനത്തെ ചോദ്യം ചെയ്ത് ബെംഗളൂരു എഫ്സി താരം എറിക്ക് പാർത്താലു. അപ്രതീക്ഷിതമായിട്ടാണ് സുനിൽ ഛേത്രിക്ക് പകരം ജിങ്കനെ ചൈനീസ് പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഏൽപ്പിച്ചത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ തീരുമാനം ചോദ്യം ചെയ്തിരുന്നു.
സന്ദേശ് ജിങ്കൻ മികച്ച കളിക്കാരനാണ്, ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ, പക്ഷേ ഏഷ്യാകപ്പ് അടുത്ത് വരാനിരിക്കെ ഇന്ത്യൻ ഇതിഹാസം ഛേത്രിയെ മാറ്റി ജിങ്കൻ നായക സ്ഥാനം ഏൽപ്പിച്ചതിലെ ലോജിക്ക് മനസിലാകുന്നിലെന്നും ബെംഗളൂരു എഫ്സി താരം പറയുന്നു.
സന്ദേശ് ജിങ്കൻ നയിച്ച ഇന്ത്യൻ ടീം ചൈനക്കെതിരെ ചൈനയിൽ വെച്ച് ഗോൾ രഹിത സമനില നേടിയിരുന്നു. മികച്ച പ്രകടനമാണ് ക്യാപ്റ്റൻ ജിങ്കനും ഗോൾ കീപ്പർ ഗുരുപ്രീതും കാഴ്ച വെച്ചത്.