ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരുടെ കണ്ടക ശനി തുടരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നെയിനെ എഫ്‌സി ഗോവ പരാജയപ്പെടുത്തിയത്. കോറോ, എഡു ബേഡിയ, ഫാൾ മൗർറ്റാഡ എന്നിവർ എഫ്‌സി ഗോവയ്ക്ക് വേണ്ടി ഗോളടിച്ചു. ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത് എലി സാബിയയാണ്.
ബെംഗളൂരുവിന് പിന്നാലെ എഫ്‌സി ഗോവയും ചെന്നെയിനെ പരാജയപ്പെടുത്തി.
ചാമ്പ്യന്മാരുടെ കഷ്ടകാലം ഈ മത്സരത്തിലും തുടരുകയാണ്. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചില്ലെങ്കിൽ രണ്ടാം മത്സരത്തിലും ചെന്നെയിന് ജയമുണ്ടായില്ല.
എഡു ബേഡിയ ആണ് എഫ്സി ഗോവയ്ക്ക് വേണ്ടി ആദ്യ ഗോളടിച്ചത്. 12ആം മിനുട്ടിൽ ആയിരുന്നു ബേഡിയയുടെ ഗോൾ പിറന്നത്. ലെന്നി റോഡ്രിഗസായിരുന്നു ഗോളടിക്കാൻ ബേഡിയക്ക് അവസരമൊരുക്കിക്കൊടുത്തത്.
-Advertisement-