കലിപ്പ് തീർക്കാൻ ചെന്നൈയിനും ഗോവയും മുഖാമുഖം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ കലിപ്പ് തീർക്കാൻ ചെന്നൈയിനും ഗോവയും മുഖാമുഖം ഇന്നിറങ്ങും. ആദ്യ മത്സരങ്ങളിൽ സംഭവിച്ച പിഴവ് ആവർത്തിക്കാതിരിക്കാനാകും ഇരു ടീമുകളും ശ്രമിക്കുക. ചാമ്പ്യന്മാരായ ചെന്നൈയിന് ആദ്യ അങ്കത്തിൽ പിഴച്ചിരുന്നു. തുടർച്ചയായ രണ്ടാം തവണയും കപ്പടിക്കണമെങ്കിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്ന് അവർക്ക് മനസ്സിലായിട്ടുണ്ട്.

ഗോവയ്ക്കും ചെന്നെയിനും വേണ്ടത് ആദ്യ ജയമാണ്. ആദ്യ മത്സരത്തിൽ ഒരൊറ്റ ഗോളിലാണ് ബെംഗളൂരു എഫ്.സിയോട് ചെന്നൈയിൻ പരാജയം സമ്മതിച്ചത്. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടു സമനില വഴങ്ങുകയാണ് ഗോവ ആദ്യമത്സരത്തിൽ ചെയ്തത്. ലീഡ് നേടിയിട്ടും സമനിലയിൽ മത്സരം അവസാനിപ്പിക്കേണ്ടി വന്നത് ഗോവയ്ക്ക് തിരിച്ചടിയായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here