കപ്പ് കൊൽക്കത്തയിലേക്ക് തന്നെയെന്ന് ഉറപ്പിച്ച് ദാദ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ കിരീടം കൊൽക്കത്തയിലേക്ക് തിരികെ എത്തും എന്ന് സൗരവ് ഗാംഗുലി ആത്മ വിശ്വാസം പ്രകടിപ്പിച്ചു. കൈവിട്ട പോയ കിരീടം തിരികെ കൊൽക്കത്തിയിൽ എത്തിക്കുകയാണ് എടികെയുടെ ലക്ഷ്യം എന്നും എന്നും ദാദ പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു തവണ കപ്പുയർത്തിയത് എടികെയാണ്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു ടീം അടിമുടി മാറ്റിയ എ ടി കെ, ഇത്തവണ സ്റ്റീവ് കോപ്പലിന്റെ കീഴിലാണ് ഐ എസ് എല്ലിന് ഇറങ്ങുന്നത്. കോപ്പലാശാന്റെ കീഴിൽ വീണ്ടും കപ്പുയർത്താനാണ് എടികെയുടെ ശ്രമം. കഴിഞ്ഞ സീസണിൽ ഗോവയ്ക്കായി തിളങ്ങിയ ലാൻസറോട്ടെ ഉൾപ്പെടെ നിരവധി താരങ്ങളെയും എ ടി കെ ടീമിൽ എത്തിച്ചിട്ടുണ്ട്.
-Advertisement-