എ.ടി.കെ Vs നോർത്ത് ഈസ്റ്റ് സൂപ്പർ പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു എമ്മുകളും ഗോൾ രഹിത സമനിലയിൽ. ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ ആദ്യ ചുവപ്പ് കാർഡ് ഇന്ന് കണ്ടു. സെന റാൾട്ടെയാണ് ആദ്യ പകുതിയിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് കളം വിട്ടത്.
തുടർച്ചയായ രണ്ടു മഞ്ഞക്കാർഡുകൾ കണ്ടാണ് കൊൽക്കത്തൻ താരം പുറത്ത് പോയത്. ഇതോടെ എടികെ പ്രതിരോധത്തിലായി. കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിലും നോർത്ത് ഈസ്റ്റിനെ കൊൽക്കത്ത തോൽപ്പിച്ചിരുന്നു.
-Advertisement-