ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടിയാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക. നേരത്തെ സ്വന്തം ഗ്രൗണ്ടിൽ കളിച്ച രണ്ടു മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുന്നത്. അതെ സമയം കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈയിനെ അവരുടെ ഗ്രൗണ്ടിൽ വെച്ച് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മുംബൈ ഇന്നിറങ്ങുക.
ലീഗിൽ മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താം. മികച്ച ഫോമിലുള്ള ഫെഡറികോ ഗാലെഗോയിലും ഓഗ്ബെച്ചേയിലുമാണ് നോർത്ത് ഈസ്റ്റിന്റെ പ്രതീക്ഷകൾ.
ഗോവക്കെതിരെയേറ്റകനത്ത തോൽവിക്ക് ശേഷം തുടർച്ചയായ രണ്ടു ജയങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. അത് കൊണ്ട് തന്നെ മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റിനെതിരെ മികച്ച ഒരു ഫലം പ്രതീക്ഷിച്ചാവും അവർ ഇറങ്ങുക.