കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് ഇത്തവണ അറിഞ്ഞത് ഗോകുലം കേരള എഫ്സി. മഞ്ഞപ്പടയെ കളിയാക്കി ട്വീറ്റ് ചെയ്ത ഗോകുലത്തിന്റെ ട്വിറ്റെർ ഹാൻഡിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ പൂട്ടിച്ചു. പുതിയ ബ്രാൻഡ് അംബാസിഡറായി സൂപ്പർ താരം മോഹൻലാലിനെ എത്തിച്ചത് ഗോകുലം കളിയാക്കിയിരുന്നു. നോ അംബാസിഡർ ഗിമ്മിക്ക് എന്ന ഹാഷ്ടാഗ് ഗോകുലം ഉപയോഗിച്ചിരുന്നു. ഇതാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ കട്ട കലിപ്പിൽ ആക്കിയത്.
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മാസിവ് റിപ്പോർട്ടിങ് കാരണം ഗോകുലം ട്വിറ്റെർ ഹാന്‍ഡിലിനെ ട്വിറ്റെർ സസ്പെൻഡ് ചെയ്യുകയായിരുന്നു. മഞ്ഞപ്പടയുടെ കരുത്ത് ഇത്തവണ ഗോകുലം അറിയുകയും ചെയ്തു. ട്വിറ്ററിൽ ഇറ്റാലിയൻ ടീമായ റോമ ഗോകുലത്തെ ഫോള്ളോ ചെയ്യുന്നുണ്ട്. അതെ സമയം ഫ്രണ്ട്ലി ബാന്റർ മനസിലാകാത്തവരാണ് മഞ്ഞപ്പടയുടെ ആരാധകർ എന്ന ആക്ഷേപം ഗോകുലം ആരാധകർ ഉന്നയിക്കുന്നുണ്ട്.
-Advertisement-