ഇനി ഐഎസ്എൽ മാമാങ്കം. പരസ്യ വരുമാനത്തിലൂടെ കോടികൾ നേടുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. 200 കോടിയിലധികം പരസ്യവരുമാനം ലഭിക്കുമെന്നാണ് സ്റ്റാറിന്റെ കണക്ക് കൂട്ടൽ. ഇന്ത്യൻ സൂപ്പർ ലീഗ് ഹോട്ടസ്റ്ററിലൂടെ സംപ്രേക്ഷണം ചെയ്യുന്നത് വഴിയും കോടികളാണ് സ്റ്റാർ സ്പോർട്സിന്റെ നേട്ടം. സീസണുകൾ കഴിയും തോറും ഗംഭീരമായ വർധനവാണ് കാണികളുടെ എന്നതിൽ ഉണ്ടാകുന്നത്.
ഹീറോ മോട്ടോര്‍കോര്‍പ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ടൈറ്റിൽ സ്പോൺസർമാരാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ ഓരോ പത്തു സെക്കന്‍ഡ് വീതമുള്ള പരസ്യ സ്ലോട്ടിനും ലക്ഷങ്ങളാണ് നിരക്കായി ഈടാക്കുന്നത്. റെക്കോർഡ് തുകയുടെ നേട്ടമാണ് ആറുമാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റ് വഴി സ്റ്റാർ സ്പോർട്സ് പ്രതീക്ഷിക്കുന്നത്.
-Advertisement-