ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വസിക്കാം. ഖത്തറിനെതിരായ ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരം ഇന്ത്യൻ ആരാധകർക്കായി ലൈവ് ടെലികാസ്റ്റ് ചെയ്യുമെന്ന് സ്റ്റാർ സ്പോർട്ട്സ്. ഇന്നലെ വരെ എവേ മാച്ചുകൾ സമ്പ്രേക്ഷണം ചെയ്യില്ലെന്ന് പറഞ്ഞ സ്റ്റാർ സ്പോർട്ട്സ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കടുത്ത എതിർപ്പിനെ തുടർന്ന് മലക്കം മറിയുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉയർത്തിയത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെയും ആരാധകർ തിരിഞ്ഞിരുന്നു. ഇതേ തുടർന്ന് സ്റ്റാർ സ്പോർട്ട്സ് തീരുമാനം മാറ്റുകയായിരുന്നു. ഹോട്ട് സ്റ്റാറിലും ഈ മത്സരം സ്ട്രിമെയ്യാം.
-Advertisement-