പതിനെട്ടു ഗോളുകൾക്ക് പാക്കിസ്ഥാനെ തകർത്ത ഇന്ത്യൻ പെൺകുട്ടികൾക്ക് ഇന്ന് അപ്രതീക്ഷിത തോൽവി .ഇന്ന് ആദ്യ ഘട്ട യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യ നേപ്പാളിനോടാണ് പരാജയപ്പെട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു നേപ്പാളിന്റെ വിജയം.
നേപ്പാളിനായി രണ്ടു ഗോളുകളും നേടിയത് രേഖയാണ്. ഈ പരാജയം ഇന്ത്യയുടെ ഏഷ്യാകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ശക്തരായ തായ്‌ലാന്റിനെ ആണ് ഇന്ത്യ നേരിടേണ്ടത്. അവരെ പരാജയപ്പെടുത്തിയാൽ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ടിൽ കടക്കാൻ പറ്റു.
-Advertisement-